ഡോ. ഉന്മേഷിനെതിരായ കേസ്‌ ഇന്ന് കോടതിയിൽ

തൃശൂർ: മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഡോക്ടർ എ.കെ ഉന്മേഷിനെതിരായ കേസ്‌ ഇന്ന് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണയിൽ. ഗോവിന്ദ ചാമി പ്രതിയായ കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർ ഉന്മേഷ് പ്രതിഭാഗത്തിനൊപ്പം നിന്നെന്നെ പരാതിയിലാണ് കേസ്‌. വിചാരണവേളയിൽ പ്രോസിക്യൂഷനാണ് ഉന്മേഷിനെതിരെ ശക്തമായ നിലപാട് എടുത്തത്. 

കഴിഞ്ഞ ദിവസം ഉന്മേഷിനെതിരായ നടപടികൾ അവസാനിപ്പിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഉന്മേഷ് കുറ്റക്കാരനല്ലെന്ന തൃശൂർ വിജിലൻസ് കോടതിയുടെയും ആരോഗ്യ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ ആയിരുന്നു ഉന്മേഷിന് അനുകൂലമായ സർക്കാർ ഉത്തരവ്. സർക്കാർ നിലപാട് പ്രോസിക്യൂഷൻ  ഇന്ന് കോടതിയെ അറിയിച്ചേക്കും.


 

Tags:    
News Summary - dr. unmesh post mortem controversy -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.