കൊച്ചി: സ്വകാര്യ ക്ലിനിക്കിൽ വന്ന വിദേശ രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പൊലീസിന െയും റിപ്പോർട്ട് ചെയ്തതിന് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് ഡോ. ഷിനു ശ്യാമളൻ. ഫേസ്ബുക്കിൽ ഇക്കാര്യം എഴ ുതിയതിനും ടി.വിയിലൂടെ വെളിപ്പെടുത്തിയതിനും പിന്നാലെയാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്ന് ഡോക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചു.
രോഗിയുടെയോ ക്ലിനിക്കിന്‍റെയോ വിശദാംശം പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാർഥമായ ചോദ്യങ്ങൾ. നിങ്ങൾക്ക് ബിസിനസ് മാത്രമാണ് ആരോഗ്യ രംഗം. ക്ഷമിക്കണം. ഇനിയും തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും -ഷിനു ഫേസ്ബുക്കിൽ കുറിച്ചു.
എന്‍റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ട ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. ചെയ്ത കാര്യത്തിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.