കടമ്പകളേറെ, ഫിറ്റ്​നസ് ഉറപ്പിക്കാൻ പ്രധാനധ്യാപകരുടെ നെട്ടോട്ടം

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​വു​മാ​യി ബ​ന്​​ധ​പ്പെ​ട്ട ഫി​റ്റ്​​ന​സ്​ പ​രി​ശോ​ധ​ന​ക്ക് പ്ര​ധാ​ന​ധ്യാ​പ​ക​രു​ടെ നെ​ട്ടോ​ട്ടം. കൊ​ല്ലം തേ​വ​ല​ക്ക​ര​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റും വ​യ​നാ​ട്​ ക്ലാ​സ്​ മു​റി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റും വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​ത​ട​ക്കം അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ഫി​റ്റ്​​ന​സ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ക​ടു​ത്ത നി​ബ​ന്ധന​ക​ൾ നി​ശ്​​ച​യി​ച്ച​താ​ണ്​ സ്​​കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ഒ​രു​മാ​സം ബാ​ക്കി നി​ൽ​ക്കെ പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടെ പ​ര​ക്കം​പാ​ച്ചി​ലി​ന്​ കാ​ര​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം തി​ക​ക്കാ​നു​ള്ള ത​ല​വേ​ദ​ന നി​ല​നി​ൽ​ക്കേ​യാ​ണ്​ ഈ ‘​ഫി​റ്റ്​​ന​സ്​ പ​രീ​ക്ഷ’. അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും വ​നം​വ​കു​പ്പും ആ​രോ​ഗ്യ വ​കു​പ്പു​മ​ട​ക്കം ആ​റു​ത​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സം​വി​ധാ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യാ​ൽ മാ​ത്ര​മേ സ്കൂ​ളു​ക​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്.

നേ​ര​ത്തെ ഇ​ത്​ ത​​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ത്രം പ​രി​ശോ​ധി​ച്ച കാ​ര്യ​മാ​ണ്. അ​ഗ്​​നി​ര​ക്ഷ സേ​ന​യ​ു​ടെ പ​രി​ശോ​ധ​ന​യി​ൽ സ്കൂ​ളി​ലെ വ​യ​റി​ങ് മു​ത​ൽ സ്കൂ​ളി​ന്​ സ​മീ​പം ട്രാ​ൻ​സ്​​ഫോ​ർ​മ​റു​ണ്ടോ, അ​പ​ക​ട​ക​ര​മാ​യ വൈ​ദ്യു​തി ലൈ​നു​ക​ൾ പോ​കു​ന്നു​ണ്ടോ, അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യാ​ൽ ര​ക്ഷാ​സം​വി​ധാ​ന​മു​ണ്ടോ എ​ന്ന​തു​വ​രെ ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​നം വ​കു​പ്പി​ന്‍റെ​ പ​രി​ശോ​ധ​ന​യി​ൽ പാ​മ്പു​ക​ളു​ടെ മാ​ള​ങ്ങ​ളോ പൊ​ത്തു​ക​ളോ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലോ പ​രി​സ​ര​ത്തോ ഉ​ണ്ടോ എ​ന്ന​താ​ണ്​ ഉ​ൾ​പെ​ടു​ത്തി​യ​ത്, സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്​ ഭീ​ഷ​ണി​യാ​യി മ​ര​ച്ചി​ല്ല​ക​ൾ വ​ല്ല​തു​​മു​ണ്ട​ങ്കി​ൽ അ​തും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. പ​ഞ്ചാ​യ​ത്ത്​ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം ക്ലാ​സു​ക​ൾ പ​രി​ശോ​ധി​ച്ച്​ കെ​ട്ടി​ട​ത്തി​ന്‍റെ കെ​ട്ടു​റ​പ്പും മേ​ൽ​ക്കൂ​ര​​യും സം​ബ​ന്​​ധി​ച്ച് റി​പ്പോ​ർ​ട്ട്​​ കൊ​ടു​ക്ക​ണം. മ​റ്റൊ​രു പ​രി​ശോ​ധ​ന ഗ​താ​ഗ​ത വ​കു​പ്പി​നാ​ണ്.

അ​പ​ക​ടം ന​ട​ന്നാ​ൽ വാ​ഹ​നം എ​ത്താ​ൻ സൗ​ക​ര്യ​മു​ണ്ടോ, സ്കൂ​ൾ​ ബ​സു​െ​ണ്ട​ങ്കി​ൽ അ​തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ​​യൊ​ക്കെ​യാ​ണ്​ ഈ ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം. മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ പ​രി​ശോ​ധ​ന​യി​ൽ വാ​ഷ്​​റൂം, ടോ​യ്​​ല​റ്റ്​ സം​വി​ധാ​ന​ങ്ങ​ളും ഫ​സ്റ്റ്​ ​എ​യ്​​ഡ്​ സം​വി​ധാ​ന​വും അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ്​ ല​ഭ്യ​മാ​കു​മോ എ​ന്ന​ത​ട​ക്കം ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ എ​സ്.​എ​ച്ച്.​ഒ​യും പ​ഞ്ചാ​യ​ത്ത്​ സെ​ക്ര​ട്ട​റി​യും മ​റ്റു​മ​ട​ങ്ങു​ന്ന സ്കൂ​ൾ മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി​യു​​ടെ സ​മ​ഗ്ര പ​രി​ശോ​ധ​ന​യാ​ണ്​ മ​റ്റൊ​ന്ന്​. ഇ​വ​​ർ​ക്കെ​ല്ലാം ക​ത്ത്​ കൊ​ടു​ത്തെ​ങ്കി​ലും പ​ല വ​കു​പ്പും ത​ങ്ങ​ൾ​ക്ക്​ നി​ർ​​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ല​ന്ന്​ പ​റ​ഞ്ഞ്​ കൈ​​യൊ​ഴി​യു​ക​യാ​ണ​ന്ന്​ അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

വ​നം വ​കു​പ്പി​ന് പ​ല ജി​ല്ല​ക​ളി​ലും ഒ​രു ഡി​വി​ഷ​ണ​ൽ ഓ​ഫി​സ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഒ​രു ജി​ല്ല​യി​ൽ മാ​ത്രം ആ​യി​ര​ത്തി​ന​ടു​ത്ത്​ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ണ്ട്. ഇ​വി​​ട​ങ്ങ​ളി​​ലെ​ല്ലാം സ​ന്ദ​ർ​ശ​നം ന​ട​ത്തി പ​രി​ശോ​ധി​ക്കാ​ൻ ഒ​രാ​ൾ​ക്ക്​ മാ​ത്രം സാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്ന്​ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

Tags:    
News Summary - To ensure fitness, the head teachers' nettotam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.