കൊച്ചി: ഡോ. മോഹനൻ കുന്നുമ്മലിന് കേരള സർവകലാശാല വൈസ് ചാന്‍സലറുടെ താൽക്കാലിക ചുമതല നൽകിയതിനെതിരെ രണ്ട് സെനറ്റംഗങ്ങൾ നൽകിയ ഹരജി ഹൈകോടതി തള്ളി.
കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായ ഡോ. മോഹനൻ കുന്നുമ്മലിനെ യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതകളില്ലാതെയാണ് 2022 മുതൽ കേരള സർവകലാശാലയിലെ താൽക്കാലിക വി.സിയായി നിയമിച്ചിരിക്കുന്നതെന്നാരോപിച്ച് സെനറ്റംഗങ്ങളായ ഡോ. എ. ശിവപ്രസാദ്, പ്രിയ പ്രിയദർശനൻ എന്നിവർ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
സ്ഥിരം വി.സി നിയമനം വൈകിയതിനെത്തുടർന്നാണ് ചാൻസലറായിരുന്ന മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോഹനൻ കുന്നുമ്മലിന് കേരള സർവകലാശാല വി.സിയുടെ താൽക്കാലിക ചുമതല നൽകിയത്.
എന്നാൽ, പ്രായം 60 പിന്നിട്ടെന്നും ഗവേഷണബിരുദം ഇല്ലെന്നും എം.ബി.ബി.എസ് ഡോക്ടറാണെന്നും ആരോപിച്ചാണ് ചുമതല നിർവഹിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഹരജി സമർപ്പിച്ചത്. അതേസമയം, വി.സിയുടെ താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നതെന്നതിനാൽ പ്രായം 60 പിന്നിട്ടുവെന്നത് അയോഗ്യതയല്ലെന്ന് ചാൻസലറുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.