ജീവിതം തന്നെ ‘ബാംബു മിഷൻ’

കല്ലടിക്കോട്: പരിസ്ഥിതി-വന-മുള സംരംക്ഷണ വ്യാപന രംഗത്ത് നിശബ്​ദ വിപ്ലവത്തി​​െൻറ മാതൃക സൃഷ്​ടിക്കുകയാണ് പാലക് കാട് ജില്ലയിലെ കരിമ്പ സ്വദേശിനിയായ ശാസ്ത്രജ്ഞ ഡോ. കെ.കെ. സീതലക്ഷ്മി. പഠനകാലം മുതൽ ചെടികളോടും മരങ്ങളോടും പ്രിയമ ുണ്ടായിരുന്ന ഇവർ 1975ൽ പാലക്കാട് വിക്ടോറിയ കോളജിലെ ബോട്ടണി ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം മദിരാശി യൂനിവേഴ്സി റ്റിയിലെ സ​െൻറർ ഫൊർ അഡ്വാൻസ്ഡ്​ സ്​റ്റഡീസ് ഇൻ ബോട്ടണിയിൽ നിന്ന് ഡോക്ടറേറ്റ് നേടി.

1979ൽ കേരള വന ഗവേഷണ ഇൻസ്​റ്റിറ്റ്യൂട്ടിൽ സയൻറിസ്​റ്റായി ജോലിയിൽ ചേർന്നു. മുള, ഇതര സസ്യജാലരംഗത്ത് ഗവേഷണത്തിൽ മുഴുകി. ഇതിനിടയിൽ 1995-96 കാലയളവിൽ പോസ്​റ്റ്​ ഡോക്ടറൽ ജോലികളിലും വ്യാപൃതയായി. നാല് പതിറ്റാണ്ടായി കേരളത്തിൽ മുള കൃഷി വ്യാപകമാക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. 2007ൽ ദക്ഷിണ-ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുള അധിഷ്ഠിത കാർഷിക സാങ്കേതിക വ്യവസായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

2013 വരെ ദേശീയ ബാംബുമിഷനെ നയിച്ചതും ഇവരാണ്. മുളയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ പുറത്തിറക്കുന്നതിനും നേതൃത്വം നൽകി. കെ.എഫ്.ആർ.ഐ.യിൽ നിന്ന് ശാസ്ത്രഞ്​ജയായി വിരമിച്ചിട്ടും ബാംബു സൊസൈറ്റി ഓഫ് ഇന്ത്യ എക്സിക്യുട്ടിവ് ഡയറക്ടർ, മുണ്ടൂർ ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സ​െൻററിലെ ഫാക്കൽറ്റി ഡീൻ, വയനാട് ഉറവ് ശാസ്ത്ര സാങ്കേതിക കേന്ദ്രം ട്രസ്​റ്റി മെംബർ എന്നീ നിലകളിലും കെ.എഫ്.ആർ.ഐ പീച്ചി, ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്​റ്റ്​ ജനറ്റിറ്റിക്സ് ആൻഡ്​ ട്രീബ്രീഡിങ്, വിക്ടോറിയൻ ബോട്ടണി അലുമിനി അസോസിയേഷൻ എന്നിവയുമായി ചേർന്നും സേവനമനുഷ്ഠിക്കുന്നു. സ്ത്രീ ശാക്തീകരണ രംഗത്ത് 15 വർഷം മുൻപ് കേന്ദ്ര സർക്കാറി​​െൻറ അവാർഡും നേടിയിരുന്നു. ചീഫ് സയൻറിസ്​റ്റായി വിരമിച്ച ഡോ. എം. ബാലഗോപാലാണ്​ ഭർത്താവ്​. ഐ.ടി. പ്രഫഷണലുകളായ മൃദുല , ദിലീപ് എന്നിവർ മക്കളാണ്.

Tags:    
News Summary - D.R K seethalakshmi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.