ഡോ. ഗോഡ്വിൻ സാംരാജ്
Posted On
date_range Updated On
date_range ഡോ. ഗോഡ്വിൻ സാംരാജ് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി ഡോ. ഡി.പി. ഗോഡ്വിന്‍ സാം രാജിനെയും ഫിനാന്‍സ് ഓഫീസറായി ജോണ്‍ കുര്യനെയും സിന്‍ഡിക്കേറ്റ് യോഗം നിയമിച്ചു.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലായിരുന്ന ഗോഡ്‌വിന്‍ സാംരാജ് ചരിത്രാധ്യാപകനാണ്. കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ്, സിന്‍ഡിക്കേറ്റംഗമായും പഠന ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അക്കാദമിക് കൗണ്‍സില്‍ അംഗമാണ്.
നിലവിലെ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബുവിന്റെ കാലാവധി തിങ്കളാഴ്ച്ച അവസാനിക്കും. ഫിനാന്‍സ് ഓഫീസറായി നിയമിതനായ ആലപ്പുഴയിലെ ഓട്ടോ കാസ്റ്റില്‍ ഫിനാന്‍സ് മാനേജറായിരുന്ന ജോണ്‍ കുര്യന്‍ കോട്ടയം മോനിപ്പള്ളി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.