കറുത്തവളെന്ന് പറഞ്ഞ് അധിക്ഷേപം, ധനമന്ത്രിയുടെ ഡ്രൈവർക്കെതിരെ സ്ത്രീധന പീഡനക്കേസ്

ഇടുക്കി: തൊടുപുഴ സ്വദേശിനിക്ക് ഭർതൃ വീട്ടിൽ സ്ത്രീധന പീഡനമെന്ന് പരാതി. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെയാണ് കേസ്. പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ല. പിന്നീട് കോടതിയുടെ നിർദ്ദേശപ്രകാരം മാഹിനെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു.

ഭർത്താവിന്‍റെ മാതാവ് ഇറക്കിവിട്ടതിനാൽ ഒൻപതു മാസമായി സ്വന്തം വീട്ടിലാണ് താമസമെന്ന് യുവതി പറഞ്ഞു. പരാതിപ്പെട്ടാലും ഒന്നുമില്ലെന്നും ഞങ്ങളാണ് ഭരണത്തിലുള്ളതും ഭർതൃ മാതാവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

''കാണാൻ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. അഞ്ച് വര്‍ഷത്തിനിടയിൽ ഭര്‍ത്താവിന്‍റെ വീട്ടിൽ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടായിട്ടില്ല. ഒൻപത് മാസമായിട്ട് എന്‍റെ സ്വന്തം വീട്ടിലാണ്. ഭര്‍ത്താവിന്‍റെ മാതാവ് ഇറക്കിവിട്ടതാണ്.

10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ. ഇപ്പോൾ അത് കുറഞ്ഞുപോയെന്നാ പറയുന്നത്. പാത്രം കൊണ്ട് അടിച്ചിട്ടുണ്ട്'' യുവതി പറയുന്നു.

Tags:    
News Summary - Dowry harassment case filed against Finance Minister's driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.