അഴീക്കോട് 711 പേർക്കും ഇരിക്കൂറിൽ 531 പേർക്കും ഇരട്ടവോട്ടുണ്ടെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടി​ൽ കൂ​ടു​ത​ൽ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രു വോ​ട്ട​ർ​ക്ക് ത​ന്നെ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ള്ള​താ​യി ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. സംസ്ഥാനത്ത് വോട്ടർപ്പട്ടിക പരിശോധിച്ചപ്പോൾ 3.25 ലക്ഷം ഇരട്ട വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞു. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച പോർക്കളം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരട്ടവോട്ടുളളവരെ നീക്കം ചെയ്യേണ്ടതും അവർ വോട്ടുചെയ്യാതിരിക്കേണ്ടത് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

പയ്യന്നൂർ മണ്ഡലത്തിൽ വോട്ടുള്ള 127 പേർക്കും കല്യാശേരി മണ്ഡലത്തിൽ വോട്ടുളള 91 പേർക്കും തളിപ്പറമ്പിലെ 242 പേർക്കും ഇരിക്കൂർ മണ്ഡലത്തില്‍ വോട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോട് മണ്ഡലത്തിലും കണ്ടെത്താൻ കഴിഞ്ഞതായും ചെന്നിത്തല ആരോപിച്ചു. ഒ​രു മ​ണ്ഡ​ല​ത്തി​ലും വ്യാ​ജ വോ​ട്ട​ർ​മാ​രെ വോ‌​ട്ടു ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - Double vote: Action should be taken against the collaborating officials - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.