Posted On
date_range Updated On
date_range കുനിയിൽ ഇരട്ടക്കൊല; വാദം കേൾക്കൽ രണ്ട് മാസത്തേക്ക് നിർത്തിവെച്ചു
മഞ്ചേരി: വിചാരണ നടപടികൾ അവസാന ഘട്ടത്തിലെത്തിയ കുനിയിൽ ഇരട്ടക്കൊലക്കേസിൽ വാദം കേൾക്കുന്നത് രണ്ട് മാസത്തേക്ക് കോടതി നിർത്തിവെച്ചു. കൊല്ലപ്പെട്ടവരുടെ ഭാര്യമാർ സുപ്രീംകോടതിയിൽ നൽകിയ ഹരജി തീർപ്പാക്കേണ്ടതിനാൽ ഡിസംബർ 14 വരെയാണ് നടപടികൾ നിർത്തിവെച്ചത്.
ഒന്നര വർഷത്തോളം സാക്ഷി വിസ്താരം നടത്തിയ ജഡ്ജിക്ക് വിധി പറയാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് വില്ലൻ കദീജ, നുസ്റത്ത് ജഹാൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി വരും വരെ കേസ് മാറ്റിവെക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.