പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കാമെന്ന് ആരും കരുതേണ്ട; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി -VIDEO

തൃശൂർ: വിവാദമായ പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം കേരളത്തിൽ നടപ്പാക്കാമെന്ന് ആരും കരുതേണ്ട. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിർക്കും. തൃശൂരിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ബംഗ്ലാദേശിൽ നിന്നോ അഫ്ഗാനിസ്താനിൽ നിന്നോ പാകിസ്താനിൽ നിന്നോ കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയർന്നുവരുന്നേയില്ല. പിതാവിന്‍റെയോ പിതാവിന്‍റെ പിതാവിന്‍റെയോ ജീവിതം ഇവിടെത്തന്നെയായിരുന്നുവെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാൽ അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത് -മുഖ്യമന്ത്രി പറഞ്ഞു.

Full View

നിയമത്തിന്‍റെ ബലംവെച്ച് എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ല. അതുകൊണ്ടാണ് ഇന്ന് രാജ്യത്ത് നിയമഭേദഗതിക്കെതിരെ എല്ലാവരും അണിനിരന്ന് പോരാട്ടം നടത്തുന്നത്. നമ്മുടെ ഭരണഘടന നമുക്ക് നൽകുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തിൽ ആളെ പരിശോധിക്കാനാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അത് ആപത്താണ് -മുഖ്യമന്ത്രി പറഞ്ഞു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കാ​നും സേ​വ​ന​മേ​ഖ​ല​യും ജീ​വി​ത​വും ഭ​ദ്ര​മാ​ക്കാ​നും സ​ർ​ക്കാ​ർ ന്യാ​യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, സി. ​ര​വീ​ന്ദ്ര​നാ​ഥ്, മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, മു​ര​ളി പെ​രു​െ​ന​ല്ലി എം.​എ​ൽ.​എ, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ക​മാ​ൽ വ​ര​ദൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നേരത്തെ, പ്ര​തി​നി​ധി സ​േ​മ്മ​ള​നം മ​ന്ത്രി എ.​സി. മൊ​യ്​​തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​ സംസാരിച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ക​മാ​ൽ വ​ര​ദൂ​ർ പ​താ​ക ഉ​യ​ർ​ത്തി. പു​ര​സ്​​കാ​ര​ങ്ങ​ൾ നേ​ടി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​തി​നി​ധി സ​േ​മ്മ​ള​ന​ത്തി​ൽ സി. ​നാ​രാ​യ​ണ​ൻ റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. ഞാ​യ​റാ​ഴ്​​ച സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - dont think cab implement in kerala says pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.