അതിജീവിതയെ അപമാനിക്കുംവിധം വാര്‍ത്ത നല്‍കരുത് -വനിത കമീഷന്‍

പറവൂർ: അതിജീവിതയെ അപമാനിക്കുന്നവിധം വാര്‍ത്ത നല്‍കുന്നത് അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. പന്തീരങ്കാവ് ഗാര്‍ഹികപീഡന കേസിലെ അതിജീവിതയെ വീട്ടിൽ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ.

അന്വേഷണത്തെതന്നെ തടയുന്ന വിധത്തിലാണ് ചാനലുകള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത്. പരാതി വന്നശേഷം പൊലീസിനെയും നിയമസംവിധാനങ്ങളെയും വെട്ടിച്ച്​ കടന്ന പ്രതി സ്വയരക്ഷക്കായി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നതാണ്. അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾക്കും പ്രചാരണങ്ങൾക്കുമെതിരെ കര്‍ശനമായി ഇടപെടണം.

പെണ്‍കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാന്‍ ഭര്‍ത്താവിന് കൂട്ടുനിന്നത് പുരുഷ സുഹൃത്താണ്. അയാൾ അവിടെ താമസിച്ച സാഹചര്യം പരിശോധിക്കപ്പെടണം. കേസ് പൊലീസ്​ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. പെണ്‍കുട്ടിക്ക് കൗൺസലിങ്​ നൽകാൻ സൗകര്യം ലഭ്യമാക്കുമെന്നും കമീഷന്‍ അധ്യക്ഷ പറഞ്ഞു.

Tags:    
News Summary - Don't publish news that insults survivor says Women's Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.