ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന് പിണറായി സമ്മതം നൽകുമെന്ന് വിശ്വസിക്കുന്നില്ല -ബിനോയ് വിശ്വം

തിരുവനന്തപുരം: ബി.ജെ.പിയുമായി​ ചേർന്ന് പ്രവർത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം പിണറായി വിജയന്റെ പിന്തുണയോടെ​യെന്ന എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവനയോട് പ്രതികരിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. പിണറായി സമ്മതം നൽകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ദേവഗൗഡയുടെ പ്രസ്താവന അബദ്ധപൂർണമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് വ്യക്തമാക്കി.

ബി.ജെ.പിയുമായി​ ചേർന്ന് പ്രവർത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം സി.പി.എം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ പിന്തുണയോടെ​യെന്നാണ് എച്ച്.ഡി ദേവഗൗഡ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിൽ പാർട്ടിക്ക് എം.എൽ.എമാരുണ്ടെന്നും അതിലൊരാൾ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു.

സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാർട്ടി എം.എൽ.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.

അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മിൽ ചർച്ച നടത്തിയിട്ടില്ല. പാർട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Don't believe Pinarayi will agree to BJP-JDS alliance - Binoy Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.