Posted On
date_range Updated On
date_range ഗാര്‍ഹിക പീഡനക്കേസ്: പ്രതി 20 വര്‍ഷത്തിനുശേഷം പിടിയില്‍
വളപട്ടണം: ഭാര്യയെ ഗാർഹിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി 20 വർഷത്തിനു ശേഷം അറസ്റ്റിൽ. കണ്ണാടിപറമ്പ് സ്വദേശി കുന്നുമ്പ്രത്ത് ഹൗസിൽ അബ്ദുൽ റസാഖ് (50) ആണ് പിടിയിലായത്.
2000ത്തിലാണ് രണ്ടാം ഭാര്യയെ പ്രതി ഗാർഹികമായി പീഡിപ്പിച്ചത്. അതിനുശേഷം തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ ഇയാൾ നാട്ടിലേക്ക് തിരിച്ചെത്തി എന്ന വിവരത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ണാടിപറമ്പിൽ പിടിയിലായത്. വളപട്ടണം എസ്.ഐ ഷീജുവാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.