Posted On
date_range Updated On
date_range മീറ്റർ റീഡിങ്ങിനിടെ വൈദ്യുതി ജീവനക്കാരന് നായുടെ കടിയേറ്റു
മാഹി: മീറ്റർ റീഡിങ് നടത്തുകയായിരുന്ന മാഹി വൈദ്യുതി വകുപ്പ് ജീവനക്കാരന് നായുടെ കടിയേറ്റു. മാഹി മഞ്ചക്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. നായുടെ കടിയേറ്റ ജീവനക്കാരനെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതു കാരണം മീറ്റർ റീഡിങ്ങിനു പോവുന്ന ജീവനക്കാർ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂനിയൻ ഐ.എൻ.ടി.യു.സി സെക്രട്ടറി കെ.കെ.പ്രതീപ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.