Posted On
date_range Updated On
date_range വോട്ട് ചോദിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർഥിയെ ഓടിച്ചിട്ട് കടിച്ച് നായ; ഓടി രക്ഷപ്പെട്ട് കൂടെയുള്ളവർ
അടിമാലി: വോട്ട് തേടി വീടുകൾ കയറുന്നതിനിടെ സ്ഥാനാർഥിയെ നായ ഓടിച്ചിട്ട് കടിച്ചു. കൂടെ ഉള്ളവർ ഓടി രക്ഷപ്പെട്ടു. ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ജാൻസി വിജുവിനെയാണ് ഇരുപതേക്കർ സ്വദേശി മുതുപ്പാക്കൽ മോഹനന്‍റെ വീട്ടിലെ നായ കടിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. സ്ഥാനാർഥിയും സംഘവും വീട്ടിൽ എത്തിയപ്പോൾ നായയെ പൂട്ടിയിരുന്നില്ല. ആളുകളെ കണ്ടതോടെ നായ ഇവർക്ക് നേരെ പാഞ്ഞടുത്തു. ഇതോടെ എല്ലാവരും ഓടി. പിന്നിലായി പോയ സ്ഥാനാർഥിക്കാണ് കടിയേറ്റത്. കാലിലാണ് പരിക്ക്.
ഇവരെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വാക്സിൻ എടുത്തു. അടുത്ത ദിവസം മുതൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും സംഭവത്തിൽ പരാതി ഇല്ലെന്നും സ്ഥാനാർഥി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.