സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ അദ്വൈത്
Posted On
date_range Updated On
date_range നായ്ക്കൾ കടിക്കാനോടി; നിയന്ത്രണം തെറ്റിയ സൈക്കിളിൽനിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്
കായംകുളം: ആക്രമിക്കാൻ പാഞ്ഞെത്തിയ നായ് കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാനായി വേഗത കൂട്ടിയ സൈക്കിളിൽ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്. വേലഞ്ചിറ ജനശക്തി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുതുകുളം പുത്തൻചിറയിൽ ഡയനോരയുടെ മകൻ അദ്വൈത് എസ്. കുമാറിനാണ് (14) പരിക്കേറ്റത്.
കണ്ടലൂർ വേലഞ്ചിറ അമ്പലമുക്കിന് സമീപം ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. നായകൾ പാഞ്ഞടുക്കുന്നത് കണ്ട് വേഗത്തിൽ ചവിട്ടിയതോടെ നിയന്ത്രണം തെറ്റി സൈക്കിൾ മറിയുകയായിരുന്നു. കൈക്ക് സാരമായ മുറിവേറ്റങ്കിലും ഇത് വകവെക്കാതെ ഓടി മാറിയതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.
ബഹളം കേട്ട് വന്നവരെ കണ്ടാണ് നായകൾ പിന്തിരിഞ്ഞത്. അദ്വൈതിന് സമീപത്തെ പ്രാഥമിക കേന്ദ്രത്തിൽ ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.