Posted On
date_range Updated On
date_range ഡോക്ടർമാരുടെ ബിരുദം: ആശയക്കുഴപ്പമുണ്ടാക്കിയാൽ നടപടിയെന്ന് ട്രാവന്‍കൂര്‍ കൊച്ചിന് മെഡി. കൗണ്‍സിൽ
തിരുവനന്തപുരം: ആശയക്കുഴപ്പം സൃഷ്ടിക്കുംവിധം ബിരുദം പ്രദര്‍ശിപ്പിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിെൻറ മൂക്കുകയർ. റഷ്യ, ചൈന അടക്കം വിദേശരാജ്യങ്ങളില്‍നിന്ന് ലഭിക്കുന്ന എം.ഡി ബിരുദം ബിരുദാനന്തര ബിരുദമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചില ഡോക്ടര്‍മാര്‍ ചികിത്സ നടത്തുെന്നന്ന പരാതികളെത്തുടര്‍ന്നാണ് നടപടിക്ക് തയാറെടുക്കുന്നത്. വിദേശത്തുനിന്നുള്ള എം.ഡി ഇന്ത്യയില്‍ എം.ബി.ബി.എസിന് തുല്യമാണ്. ഇവിടെ യോഗ്യതപരീക്ഷ ജയിച്ചാല്‍ മാത്രമേ ഹൗസ് സര്‍ജന്‍സി സൗകര്യംപോലും നൽകുകയുമുള്ളൂ.
എന്നാല്‍ ചില ഡോക്ടര്‍മാര്‍ പേരിനൊപ്പം എം.ഡി ബിരുദം ചേര്‍ത്ത് സ്പെഷാലിറ്റി ചികിത്സ നടത്തുെന്നന്നാണ് പരാതി. കേരള ഗവണ്‍മെൻറ് സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും ചില ഹൃദ്രോഗ വിദഗ്ധരും ഇതുസംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സിലിന് പരാതിനൽകിയിരുന്നു. എം.ബി.ബി.എസിനുശേഷം മൂന്നുവര്‍ഷത്തെ ബിരുദാനന്തര ബിരുദ പഠനത്തിലൂടെ ലഭിക്കുന്ന എം.ഡിയും അതിനുശേഷമുള്ള ഡി.എം യോഗ്യതയും നേടിയവരാണ് ഹൃദ്രോഗ ചികിത്സകരായ ഭൂരിഭാഗം സ്പെഷലിസ്റ്റുകളും. ചിലര്‍ അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകള്‍ പേരിനൊപ്പം ചേര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്നതായാണ് പരാതി. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ മേഖലകളിലാണ് ഇത്തരം പരാതികളുള്ളത്. ചില വന്‍കിട ആശുപത്രികള്‍ നേരിട്ട് നടത്തുന്ന ഡയബറ്റോളജി, കാര്‍ഡിയോളജി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ വിജയിച്ചശേഷം അവ പേരിനൊപ്പം പ്രദര്ശിപ്പിക്കുെന്നന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
മുമ്പ് വിദേശങ്ങളില്‍നിന്നുള്ള യോഗ്യതക്കുശേഷം രാജ്യത്തിെൻറ പേരുകൂടി എഴുതി പ്രദര്‍ശിപ്പിക്കുന്ന രീതിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് ആരും തുടരുന്നില്ല. ഡോക്ടര്‍മാരുടെ സംഘടനകള്‍ പലതും ഇക്കാര്യത്തിൽ മൗനംപാലിക്കുകയാണെന്ന ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.