ഡോക്ടർമാർക്ക് മദ്യ കുറിപ്പടി നൽകാൻ കഴിയില്ല -ഐ.എം.എ

തിരുവനന്തപുരം: ആൽക്കഹോൾ വിത്ഡ്രോയൽ അഥവാ പിൻവാങ്ങൽ ലക്ഷണമുള്ളവർക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നൽ കുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ). അത്തരക്കാർക്ക്​ ശാസ്ത്രീയ ചികിത്സയ ാണ് നൽകേണ്ടത്.

വീടുകളിൽ വെച്ചോ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തോ മരുന്നുകൾ നൽകി ചികിത്സ നൽകാവുന്നതാണ്. അതിന് പകരം ഇത്തരം ആൾക്കാർക്ക് മദ്യം നൽകുന്നത് ശാസ്ത്രീയമായി അംഗീകരിക്കാനാകില്ലെന്ന്​ ഐ.എം.എ പ്രസ്​താവനയിൽ വ്യക്തമാക്കി. മദ്യം നൽകുന്നതിനുള്ള കുറിപ്പടി നൽകുന്നതിനുള്ള നിയമപരമായ ബാധ്യത ഡോക്ടർമാർക്കില്ല. മദ്യ കുറിപ്പടി എഴുതി നൽകുന്നത് വഴി ചികിത്സിക്കാനുള്ള അവകാശമായ ലൈസൻസ് വരെ റദ്ദ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

ശാസ്ത്രീയമായ ചികിത്സ രീതികളാണ് ഇത്തരം പിൻവാങ്ങൽ ലക്ഷണം ഉള്ളവർക്ക് നല്ലത്. മറ്റ് മാർഗങ്ങൾ അവലംബിക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ സഹായിക്കുകയുള്ളൂവെന്നും ഈ നിർദ്ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഐ.എം.എ അറിയിച്ചു.

Tags:    
News Summary - doctors cannot give prescription for alcohol -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.