ആംബുലന്‍സിന്‍റെ താക്കോല്‍ ഊരിയെടുത്ത വനിതാ ഡോക്ടർക്കെതിരെ കേസ്​

കൊല്ലം: ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ട്‌ പോകാനുള്ള ആംബുലന്‍സിന്‍റെ താക്കോല്‍ ഊരിയെടുത്ത വനിതാ ഡോക്ടര്‍ക്കെതിരെ കേസ്. രോഗിയെ മരണത്തിലേക്ക്‌ നയിച്ചേക്കാവുന്ന കുറ്റത്തിനാണ് കൊല്ലം ഈസ്‌റ്റ്‌ പൊലീസ്‌ കേസെടുത്തത്‌. 

കൊല്ലം നഗരത്തില്‍ കഴിഞ്ഞ ഞായറാഴ്‌യായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്‌. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഗുരുതര നിലയിലായ രോഗിയുമായി കരുനാഗപള്ളിയില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയ ആംബുലന്‍സ് ത​െൻറ കാറിൽ ഉരഞ്ഞെന്നാരോപിച്ചായിരുന്നു ഇവർ ആംബുലൻസ് തടഞ്ഞത്. 

താക്കോല്‍ ഡോക്ടര്‍ കൈക്കലാക്കിയതിനെ തുടർന്ന് രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റാനുള്ള നീക്കം 20 മിനിറ്റ്‌ വൈകി. പിന്നീട് മറ്റൊരു ആംബുലന്‍സ്‌ വരുത്തിയാണ്‌ രോഗിയെ തിരുവനന്തപുരത്തേക്ക്‌ എത്തിച്ചത്‌. 

കുറ്റം ചെയ്‌തെന്ന്‌ വ്യക്തമായതോടെ വനിതാ ഡോക്ടർക്കെതിരെ കൊല്ലം ഈസ്‌റ്റ്‌ എസ്‌.ഐ രൂപേഷ്‌ കേസെടുക്കുകയും ഇവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ വിട്ടയക്കുകയും ചെയ്തു. അതേസമയം തന്റെ വാഹനത്തില്‍ മനപ്പൂര്‍വം ആംബുലന്‍സ്‌ ഉരച്ചതാണെന്നും ഡ്രൈവര്‍ മദ്യപാനിയാണെന്നുമാണ്‌ ഡോക്ടറുടെ ആരോപണം.


 

Tags:    
News Summary - doctor stethoscope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.