കോവിഡ്​ നെഗറ്റീവായതിന്​ പിന്നാലെ ശ്വാസതടസ്സം; ഹോമിയോ ഡോക്​ടർ മരിച്ചു

കണ്ണൂർ: കോവിഡ്​ നെഗറ്റീവായതിന്​ ശേഷം ശ്വാസതടസ്സത്തിന്​ ചികിത്സയിലായിരിക്കെ ഹോമിയോ ഹോസ്​പിറ്റൽ റിട്ട. സൂപ്രണ്ട്​ മരിച്ചു. കണ്ണൂർ പള്ളിക്കുന്ന്​ പാലത്തിന്​ സമീപം ചന്ദന ഗാർഡൻസിലെ ഡോ. ഷാജിമോൻ പീറ്റർ (59) ആണ് മരിച്ചത്. കാസർകോട്​ കളനാട്​ ഗവ. ഹോമിയോ ഹോസ്​പിറ്റൽ റിട്ട. സൂപ്രണ്ടാണ്​.

ബുധനാഴ്​ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കോവിഡ്​ ബാധിച്ച്​ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഒരാഴ്​ച മുമ്പ്​ നടന്ന പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന്​ ആശുപത്രി വിട്ടു. പിന്നീടാണ്​ ശ്വാസതടസ്സത്തെ തുടർന്ന്​ ചികിത്സ തേടിയത്​.

വെള്ളോറ ഗവ. ഹോമിയോ ഡിസ്​പെൻസറിയിൽ മെഡിക്കൽ ഒാഫിസറായും സേവനം ചെയ്തിരുന്നു. ഭാര്യ: സിന്ധു പീറ്റർ (അധ്യാപിക, അരോളി എച്ച്​.എസ്​.എസ്​). മക്കൾ: ചാന്ദിനി (ദന്ത ഡോക്​ടർ), ചന്ദന. മരുമകൻ: ജോസ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.