താമരശ്ശേരി: ദുരന്തഭൂമിയില്‍ കർമനിരതരായ ഡോക്ടര്‍ ദമ്പതികളുടെ സേവനം ശ്രദ്ധേയമായി. മണ്ണിനടിയില്‍നിന്ന് കണ്ടെത്തുന്നവരെ ഇന്‍ക്വസ്റ്റ് നടത്തുന്നതിനുമുമ്പുള്ള മെഡിക്കല്‍ പരിശോധന ദമ്പതികളായ ഡോ. അബ്ബാസും ഭാര്യ ഡോ. ജാസ്മിനുമാണ് നടത്തിയത്. തിരച്ചിലിനിടയില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ചികിത്സയും ഇവരുടെ ചുമതലയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ അസിസ്റ്റൻറ് സര്‍ജനായ ഡോ. ജാസ്മിനും വയലട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ബാസും ദിവസങ്ങളായി അതിരാവിലെ മുതല്‍ രാത്രിവരെ ദുരന്തമുഖത്തുണ്ട്.
താമരശ്ശേരി സ്വദേശികളായ ഇവരെ സഹായിക്കാന്‍ താലൂക്ക് ആശുപത്രിയിലെ നഴ്സുമാരും രംഗത്തുണ്ട്. മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.പി. കേശവനുണ്ണിയും ഇവിടെയെത്തുന്നുണ്ട്. ദുരന്തമുണ്ടായ ദിവസം മരിച്ചവരെയും പരിക്കേറ്റവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും ഡോക്ടര്‍മാരും ജീവനക്കാരും സജീവമായിരുന്നു. ദുരന്തഭൂമിയിലെ ഒരു വീട്ടിലാണ് മെഡിക്കല്‍ ടീം ക്യാമ്പ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.