കൊച്ചി: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിനിടെ തിരുവനന്തപുരത്തെ സദാചാരഗുണ്ടായിസം വിഷയത്തിൽ താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. സഹപ്രവർത്തകയെ സദാചാരത്തിെൻറ പേരിൽ വീട്ടിൽ കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറി എം. രാധാകൃഷ്ണനെ അനുകൂലിച്ചാണ് മന്ത്രി തൃശൂരിൽ നടന്ന സമ്മേളനത്തിൽ സംസാരിച്ചത്. ഇതിൽ വനിത മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘‘പിൻവലിക്കേണ്ടതായി ഒന്നും പറഞ്ഞിട്ടില്ല. മാപ്പുപറയാനാരും ആവശ്യപ്പെട്ടിട്ടില്ല, മാപ്പുപറയാൻ ഉദ്ദേശിക്കുന്നുമില്ല. ഒരാളെക്കുറിച്ചല്ല, രണ്ട് സംഭവങ്ങളിലെ നിലപാടുകളിലെ വൈരുധ്യത്തെക്കുറിച്ചാണ് ചൂണ്ടിക്കാണിച്ചത്. ഇത് ഇരട്ടത്താപ്പാണോ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാണോ എന്നത് അവരാണ് പറയേണ്ടത്’’ -മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.