Posted On
date_range Updated On
date_range ഗർഭസ്ഥ ശിശുവിന്‍റെ പിതാവ് സഹപാഠി തന്നെ -മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ ഡി.എൻ.എ ഫലം
പത്തനംതിട്ട: ഗർഭിണിയായ പ്ലസ് ടു വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡി.എൻ.എ ഫലം പുറത്ത്. വിദ്യാർഥിനിയുടെ സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശി തന്നെയാണ് ഗർഭസ്ഥ ശിശുവിന്‍റെ പിതാവ് എന്ന് തെളിഞ്ഞു.
ഇയാളെ നേരത്തെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 18 വയസും ആറുമാസവുമാണ് ഇയാളുടെ പ്രായം.
കഴിഞ്ഞ മാസം 25നാണ് പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥിനി മരിച്ചത്. കൂടുതൽ അളവിൽ ചില മരുന്നുകൾ പെൺകുട്ടി കഴിച്ചതായി സംശയമുയർന്നിരുന്നു.
തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.