ചെന്നൈ: കൊടൈക്കനാലിലെ മേൽമലൈ ഗുണ്ടുെപട്ടിയിലെ സ്വകാര്യ ഫാംഹൗസിൽ ഡി.ജെ പാർട്ടിക്ക ിടെ പൊലീസ് റെയ്ഡ്. പാർട്ടിയിൽ കഞ്ചാവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ദിണ്ടിക്കൽ സ്വദേശികളായ നിതീഷ്കുമാർ, തരുൺ, ഫാം ഹൗസ് ഉടമ കർപഗമണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മലയാളികൾ ഉൾപ്പെടെ അന്യ സംസ്ഥാനക്കാരായ 276 പേരാണ് ഇതിൽ പെങ്കടുത്തിരുന്നത്. ഭൂരിഭാഗം പേരും െഎ.ടി ജീവനക്കാരും കോളജ് വിദ്യാർഥികളുമായിരുന്നു. ആറു മലയാളി യുവതികളും ഇതിലുൾപ്പെടും. ഒരാൾക്ക് ആയിരം രൂപയാണ് ചാർജ് ഇൗടാക്കിയത്.
ദിണ്ടിക്കൽ ഡെപ്യൂട്ടി കമീഷണർ കാർത്തികേയെൻറ നേതൃത്വത്തിലുള്ള 80ഒാളം പൊലീസുകാരാണ് റെയ്ഡിനെത്തിയത്. കസ്റ്റഡിയിലെടുത്ത യുവതീയുവാക്കളെ താക്കീത് നൽകി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.