Posted On
date_range Updated On
date_range ട്രെയിനിൽ അടുത്ത സീറ്റിലിരുന്ന വിദേശ വനിതയെ അപമാനിച്ച ജില്ല ലോട്ടറി ഓഫിസർ അറസ്റ്റിൽ
ആലപ്പുഴ: ട്രെയിൻ യാത്രക്കിടെ വിദേശ വനിതയെ അപമാനിച്ച കേസിൽ ജില്ല ലോട്ടറി ഓഫിസർ അറസ്റ്റിൽ. ആലപ്പുഴ ജില്ല ഓഫിസറും തിരുവനന്തപുരം സ്വദേശിയുമായ പി. ക്രിസ്റ്റഫറിനെയാണ് (55) ആലപ്പുഴ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ അടുത്ത സീറ്റിലിരുന്ന് യാത്രചെയ്ത വിദേശ വനിതയെയാണ് അപമാനിച്ചത്. ഇവർ എറണാകുളത്ത് എത്തിയപ്പോൾ റെയിൽവേ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് വ്യക്തമായി. വൈകീട്ട് ഓഫിസിലെത്തിയ റെയിൽവേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.