തിരുവനന്തപുരം: ജില്ല ജഡ്ജിക്ക് സർക്കാറിെൻറ സൗജന്യ ഭക്ഷ്യക്കിറ്റ് നിഷേധിച്ചതിനെ തുടർന്ന് റേഷൻകട സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കരിക്കകത്തെ എ.ആർ.ഡി 223ാം നമ്പർ കടയാണ് ജില്ല സപ്ലൈ ഓഫിസർ സസ്പെൻഡ് ചെയ്തത്.
റേഷൻ വ്യാപാരിയായ ഡി. സുകുമാരെൻറ ലൈസൻസ് താൽക്കാലികമായി റദ്ദ് ചെയ്യാനും തീരുമാനമായി. കാസർകോട് ജില്ല ജഡ്ജി എസ്.എച്ച്. പഞ്ചാപകേശെൻറ പരാതിയിലാണ് നടപടി. വെള്ളിയാഴ്ച രാവിലെയാണ് സ്വന്തം റേഷൻകടയിൽ ഭാര്യയോടൊപ്പം ജഡ്ജി വെള്ളകാർഡുകാർക്കുള്ള സൗജന്യകിറ്റ് വാങ്ങാനെത്തിയത്.
എന്നാൽ കിറ്റ് എത്തിയിട്ടില്ലെന്ന മറുപടിയാണ് കടയുടമ നൽകിയത്. തുടർന്ന് വീട്ടിലെത്തിയ ജഡ്ജി ഇ-പോസ് കേരള സൈറ്റിൽ കടയുടെ ലൈസൻസ് നമ്പർ നൽകി പരിശോധിച്ചപ്പോൾ 234 കിറ്റുകൾ ഉണ്ടെന്ന് കണ്ടു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഇദ്ദേഹം സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവരെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. മിനിറ്റുകൾക്കകം താലൂക്ക് സപ്ലൈ ഓഫിസർ സ്ഥലത്തെത്തി റേഷൻകട പൂട്ടിക്കുകയായിരുന്നു. തുടർന്ന് കടയുടമയോട് ജഡ്ജിയുടെ വീട്ടിൽ കൊണ്ടുപോയി കിറ്റ് നൽകാനും നിർദേശിച്ചു.
വെള്ള കാർഡുകാർക്ക് വെള്ളിയാഴ്ച മുതലാണ് കിറ്റ് വിതരണം ആരംഭിച്ചത്. പലയിടത്തും സ്റ്റോക് എത്തിയിട്ടില്ലെന്ന് കളവ് പറഞ്ഞ് കാർഡ് ഉടമകളെ മടക്കി അയക്കുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.