ക്ഷേമ പെൻഷൻ വിതരണം: സംഘങ്ങൾക്ക്‌ ഇൻസെൻറീവ് 70 കോടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിന്‌ സംഘങ്ങൾക്കുള്ള ഇൻസെൻറീവായി 70.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

2021 നവംബർ മുതൽ 2022 നവംബർ വരെയുള്ള കുടിശികയാണ്‌ അനുവദിച്ചത്‌. പെൻഷൻ നേരിട്ട്‌ ഗുണഭോക്താക്കൾക്ക്‌ എത്തിക്കുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും മറ്റ്‌ സഹകരണ സംഘങ്ങൾക്കുമാണ്‌ ഇൻസെൻറീവ് ലഭിക്കുന്നത്‌. 22.49 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്കാണ്‌ സംഘങ്ങൾ നേരിട്ട്‌ പെൻഷൻ തുക എത്തിക്കുന്നത്‌.

Tags:    
News Summary - Disbursement of welfare pension: 70 crores incentive sanctioned to Sanghs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.