Posted On
date_range Updated On
date_range ദുരന്തനിവാരണം: കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചത്.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. 15 സംസ്ഥാനങ്ങള്‍ക്കായി 1,115 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
പ്രത്യേക മേഖലകള്‍ക്കോ മറ്റ് പദ്ധതികള്‍ക്കോ ആയിട്ടല്ല പണം അനുവദിച്ചത്. ഫണ്ട് ഏത് വിധത്തിൽ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനത്തിന് തീരുമാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.