സംവിധായകൻ സുനിൽ കാരന്തൂരിന്‍റെ പിതാവ് നിര്യാതനായി

കാരന്തൂർ: സംവിധായകൻ സുനിൽ കാരന്തൂരിന്‍റെ പിതാവും റിട്ടയേഡ് സെയിൽസ്‌ ടാക്സ് ഉദ്യോഗസ്ഥനുമായ കുഴിമേൽ മീത്തൽ ശ് രുതിയിൽ സി. അപ്പുനായർ (84) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് കാരന്തൂർ വീട്ടുവളപ്പിൽ.

സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്‍റ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി, കോഴിക്കോട് പവ്വർ ലിഫ്റ്റിങ് അസോസിയേഷൻ സെക്രട്ടറി, സിനിമാ നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മാടത്തിൽ കൗസല്യാമ്മ.
മക്കൾ: സുനിൽ കാരന്തൂർ (സിനിമ സംവിധായകൻ), ജയശ്രീ വിജയൻ, ഹരിത (ആപ്കോ ഹോണ്ട), പ്രമോദ് ഷാജി (ബിസിനസ്), പ്രതീഷ് (സോഫ്റ്റ്‌വെയർ എൻജിനീയർ). മരുമക്കൾ: ബിന്ദു, വിജയൻ പള്ളിക്കണ്ടി, ഉദയൻ (ഉദയാ ഫാർമസി), റീന, ഷിബിന (സോഫ്റ്റ്‌വെയർ എൻജിനീയർ).

Tags:    
News Summary - Director Sunil Karathoor Father Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.