Posted On
date_range Updated On
date_range സംവിധായകൻ ശ്യാമപ്രസാദിന്‍റെ ഭാര്യ ഷീബ ശ്യാമപ്രസാദ് നിര്യാതയായി
തിരുവനന്തപുരം: കുറവൻകോണം വിൻസൺ മാൻഷണിൽ സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും എസ്.ബി.ഐ ഉദ്യോഗസ്ഥയുമായ ഷീബ ശ്യാമപ്രസാദ് (59) നിര്യാതയായി. കിംസ് ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ദൂരദർശനിലെ ആദ്യകാല അനൗൺസറാണ്. പരസ്യസംവിധായനും നിർമാതാവുമായ വിഷ്‌ണു ശ്യാമപ്രസാദ്, വിദ്യാർഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്കാരം വൈകുന്നേരം 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.