'മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ ജനപ്രതിനിധി പണിക്കിറങ്ങരുത്'; മുകേഷിനെതിരെ ഡോ. ബിജു

കോഴിക്കോട്: ഫോ​ണി​ൽ വി​ളി​ച്ച വി​ദ്യാ​ർ​ഥി​യോ​ട് ക​യ​ർ​ത്ത് സം​സാ​രിച്ച ന​ട​നും കൊല്ലം എം.​എ​ൽ.​എ​യു​മാ​യ മു​കേ​ഷിനെതിരെ സംവിധായകൻ ഡോ. ബിജു. ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്ന് എം.എൽ.എമാരെ പഠിപ്പിക്കുന്ന സെഷൻ നിയമസഭയിൽ ഏർപ്പെടുത്തണമെന്ന് ഡോ. ബിജു ആവശ്യപ്പെട്ടു.

ജനാധിപത്യ ബോധമില്ലാത്ത ഇത്തരം വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്. പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണെന്ന കാര്യത്തിൽ സാമാന്യ ബോധം ഇല്ലെങ്കിൽ നിയമസഭയോ അല്ലെങ്കിൽ അവരെ എം.എൽ.എയാക്കിയ പാർട്ടിയോ അവർക്ക് ഓറിയന്‍റേഷൻ ക്ലാസ് നൽകുന്നത് നന്നായിരിക്കും.

ശമ്പളവും യാത്രാബത്തയും അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. അപ്പോൾ ഏതു ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുതെന്നും ഡോ. ബിജു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി​യോ​ടാ​ണ് കൊല്ലം എം.​എ​ൽ.​എ മുകേഷ് ക​യ​ർ​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഓ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. 'ഹ​ലോ സ​ർ, ഞാ​ൻ പാ​ല​ക്കാ​ട്ടു​നി​ന്നാ​ണെ'​ന്ന് പ​റ​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി വി​ളി​ച്ച​ത്. 'ആ​റു പ്രാ​വ​ശ്യ​മൊ​ക്കെ വി​ളി​ക്കു​ക​യെ​ന്നു​പ​റ​ഞ്ഞാ​ൽ, മീ​റ്റി​ങ്ങി​ൽ ഇ​രി​ക്കു​ക​യ​ല്ലേ എ​ന്ന്​ പ്ര​തി​ക​രി​ച്ചാ​ണ് മു​കേ​ഷ് തു​ട​ങ്ങി​യ​ത്. പാ​ല​ക്കാ​ട് എം.​എ​ൽ.​എ എ​ന്ന​യാ​ൾ ജീ​വ​നോ​ടെ​യി​ല്ലേ, എ​ന്ത് അ​ത്യാ​വ​ശ്യ​കാ​ര്യ​മാ​യാ​ലും അ​വി​ടെ പ​റ​ഞ്ഞാ​ൽ മ​തി​യ​ല്ലോ. എ​ന്തി​നാ​ണ് ത​ന്നെ വി​ളി​ച്ച​ത്​ -മു​കേ​ഷ് ചോ​ദി​ക്കു​ന്നു.

സാ​റിന്‍റെ ന​മ്പ​ർ കൂ​ട്ടു​കാ​ര​ൻ ത​ന്ന​താ​ണെ​ന്നു ​പ​റ​ഞ്ഞ​പ്പോ​ൾ 'അ​വന്‍റെ ചെ​വി​ക്കു​റ്റി നോ​ക്കി​യ​ടി​ക്ക​ണം'. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​മാ​ണ് വീ​ടെ​ന്ന് കു​ട്ടി പ​റ​ഞ്ഞ​പ്പോ​ൾ 'അ​വി​ട​ത്തെ എം.​എ​ൽ.​എ​യെ ക​ണ്ടു​പി​ടി​ക്ക്, മേ​ലാ​ൽ ത​ന്നെ വി​ളി​ക്ക​രു​തെ​ന്ന്' പ​റ​ഞ്ഞാ​ണ് മു​കേ​ഷ് ഫോ​ൺ ക​ട്ട് ചെ​യ്ത​ത്.

Tags:    
News Summary - Director Dr Biju React to Actor Mukesh Mla Hate Speech Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.