Posted On
date_range Updated On
date_range ദിലീപിെൻറ ജാമ്യം റദ്ദാക്കൽ: ഹരജിയിൽ ഇന്ന് വിധി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിെൻറ ജാമ്യം റദ്ദാക്കാനുള്ള ഹരജിയിൽ എറണാകുളം അഡീഷനൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും. നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ ശ്രമിച്ചതായി കാണിച്ച് പ്രോസിക്യൂഷനാണ് ഹരജി നൽകിയിരുന്നത്.
മാപ്പുസാക്ഷികളിൽ ഒരാളായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദിലീപിന് വേണ്ടിയാണ് ഗണേഷിെൻറ സെക്രട്ടറി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.