പാഠപുസ്തകങ്ങളുടെ പഴയ പതിപ്പുകൾ ഡിജിറ്റലൈസ് ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പാഠപുസ്തക ആർക്കൈവ്സ് ഡിജിറ്റലൈസ് ചെയ്യുന്നു. ആദ്യഘട്ടത്തിൽ 1970 മുതൽ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാൻ തീരുമാനിച്ചത്.

വിവിധ കാലങ്ങളിൽ ഓരോ മേഖലയിലുമുണ്ടായ ചരിത്രപരമായ വളർച്ചയും വികാസവും പുതുതലമുറക്ക്​ പകർന്നുനൽകാൻ ഇതിലൂടെ കഴിയുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. 1970 മുതൽ പ്രസിദ്ധീകരിച്ച എല്ലാ പാഠപുസ്തകങ്ങളും നിലവിൽ എസ്.സി.ഇ.ആർ.ടി ലൈബ്രറിയിൽ ലഭ്യമല്ല. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ പ്രവർത്തകരുടെയും ഏജൻസികളുടെയും സഹായം അനിവാര്യമാണ്. നിലവിൽ ലൈബ്രറിയിൽ ലഭ്യമല്ലാത്ത പുസ്തകങ്ങളുടെ വിശദവിവരം എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ (www.scert.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പുസ്തകങ്ങൾ ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ ആ വിവരം scertlibtvpm@gmail.com ലൂടെയോ 9447328908 എന്ന നമ്പറിലൂടെയോ അറിയിക്കണമെന്ന്​ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ് അറിയിച്ചു.

Tags:    
News Summary - Digitizing old editions of textbooks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.