Posted On
date_range Updated On
date_range ബധിരയും മൂകയുമായ യുവതിക്ക് പീഡനം; സഹോദരെൻറ സുഹൃത്ത് പിടിയിൽ
കഴക്കൂട്ടം: ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയുടെ സഹോദരൻറെ സുഹൃത്ത് പിടിയിൽ. പൗണ്ട്കടവ് സ്വദേശി മാനുവൽ (51) ആണ് തുമ്പ പൊലീസിെൻറ പിടിയിലായത്.
കഴിഞ്ഞ ദിവസം മാനുവൽ യുവതിയുടെ വീട്ടിലെത്തുകയും പിതാവിനെ തന്ത്രപരമായി സാധനം വാങ്ങാൻ പറഞ്ഞയച്ച ശേഷം മുറിക്കുള്ളിൽ കടന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ ഞരക്കം കേട്ട് അയൽവാസികൾ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ മാനുവലിനെ റിമാൻഡ് ചെയ്തു.
തുമ്പ സ്റ്റേഷനിലെ ഇൻസ്പെക്ടർ അജേഷിെൻറ നിർദ്ദേശപ്രകാരം എസ്.ഐ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.