'ചോരക്കൊതിയൻ മാത്രമല്ല, പെരും നുണയനും..' കെ. സുധാകരനെതിരെ എം. സ്വരാജ്

തിരുവനന്തപുരം: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തിൽ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് എം. സ്വരാജ്. കൊലപാതകത്തെ തുടർന്ന് സുധാകരൻ നടത്തിയ പ്രസ്താവനക്കെതിരെയാണ് ഫേസ്ബുക്കിലൂടെ സ്വരാജ് പ്രതികരിച്ചത്.

"കലാലയങ്ങളിലെ കൊലപാതകങ്ങളുടെ കണക്കെടുത്താൽ കെ.എസ്.യു പ്രവർത്തകർ മരിച്ചു വീണതി​ന്‍റെ മൂന്നിലൊന്നു പോലും എസ്.എഫ്.ഐക്കാർ മരിച്ചു വീണിട്ടില്ല" എന്ന സുധാകര​ന്‍റെ വാക്കുകൾ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത അധമ മനസി​ന്‍റെതാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി. കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകരുടെ കൈ കൊണ്ട് ജീവൻ പോയ ഒരു കെ.എസ്.യു പ്രവർത്തക​ന്‍റെ എങ്കിലും പേരു പറയാൻ ഒരു മാധ്യമ പ്രവർത്തകനും തന്നോട് ചോദിയ്ക്കില്ല എന്ന ധൈര്യമാണ് കെ. സുധാകരനുള്ളതെന്നും ചോരക്കൊതിയൻ മാത്രമല്ല, ഖദർ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യനെന്നും സ്വരാജ് പറഞ്ഞു.

സ്വരാജി​ന്‍റെ കുറിപ്പ്:

ചോരക്കൊതിയൻ മാത്രമല്ല,

പെരും നുണയനുമാണ് ......

കെ.എസ്.യു - യൂത്ത് കോൺഗ്രസ് നരാധമൻമാർ അരും കൊല ചെയ്ത

സ. ധീരജിന്റെ ഇളംശരീരത്തിലെ ചൂട് വിട്ടു മാറും മുമ്പ് KPCC പ്രസിഡന്റ് ആക്രോശിയ്ക്കുന്നു..

"കലാലയങ്ങളിലെ കൊലപാതകങ്ങളുടെ കണക്കെടുത്താൽ കെ എസ് യു പ്രവർത്തകർ മരിച്ചു വീണതിന്റെ മൂന്നിലൊന്നു പോലും

എസ് എഫ് ഐക്കാർ മരിച്ചു വീണിട്ടില്ല"

മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത അധമ മനസിൽ നിന്നേ ഈ സമയത്ത് ഇങ്ങനെയുള്ള വാക്കുകൾ പുറത്തു വരൂ.

ശ്രീ. കെ.സുധാകരന്റെ ഈ വെള്ളം ചേർക്കാത്ത കള്ളം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നു.

കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തിൽ വെച്ച് എസ് എഫ് ഐ പ്രവർത്തകരുടെ കൈ കൊണ്ട് ജീവൻ പോയ ഒരു കെ എസ് യു പ്രവർത്തകന്റെ ,

ഒരൊറ്റ കെ എസ് യു പ്രവർത്തകന്റെ എങ്കിലും പേരു പറയാൻ ഒരു മാധ്യമ പ്രവർത്തകനും തന്നോട് ചോദിയ്ക്കില്ല എന്ന ധൈര്യമാണ് കെ.സുധാകരനുള്ളത്.

ചോരക്കൊതിയൻ മാത്രമല്ല

ഖദർ ധരിച്ച ഒരു പെരും കള്ളമാണ്

ഈ മനുഷ്യൻ.

Tags:    
News Summary - Dheeraj murder: M. Swaraj against K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.