പാക്​ ചാരസംഘങ്ങൾ സ്ത്രീകളെ ഉപയോഗിച്ച്​ വിവരങ്ങൾ ചോർത്തുന്നുവെന്ന്​; പൊലീസിന്​ ഡി.ജി.പിയുടെ മുന്നറിയിപ്പ്​

തിരുവനന്തപുരം: ഹണി ട്രാപ്പിൽ അകപ്പെടുന്നതിൽ പൊലീസ്​ സേനാംഗങ്ങൾ കരുതിയിരിക്കണമെന്ന്​ നിർദേശിച്ച്​ സംസ്ഥാന പൊലീസ്​ മേധാവിയുടെ നിർദേശം. ഏതെങ്കിലും സേനാംഗം ഇത്തരം ശ്രമത്തിൽ അകപ്പെട്ടെന്ന്​ വ്യക്തമായാൽ വിവരം അടിയന്തരമായി പൊലീസ്​ ആസ്ഥാനത്ത്​ അറിയിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ചാരസംഘങ്ങൾ വിവരങ്ങൾ ചോർത്തിയെടുക്കാൻ സ്ത്രീകളെ ഉപയോഗിക്കുന്നെന്ന വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ മുന്നറിയിപ്പെന്നും നോട്ടീസിൽ പറയുന്നു. സമീപകാലത്ത്​ പ്രതിരോധ, പാരാമിലിറ്ററി, മറ്റ്​ സർക്കാർ സംവിധാനങ്ങൾ തുടങ്ങിയിടങ്ങളിൽ ജോലി ചെയ്യുന്ന ഒട്ടേറെ പേർ വിവിധ ചാരസംഘങ്ങളുടെ ഹണിട്രാപ്പിൽ അകപ്പെട്ടതായി കണ്ടെത്തിയിരുന്നു.

സ്ത്രീകളെ ഉപയോഗിച്ച്​ സാമൂഹിക മാധ്യമങ്ങളിലൂടെ രഹസ്യവിവരങ്ങൾ ചോർത്തിയെടുക്കാൻ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഇന്‍റലിജൻസ്​ സംഘങ്ങൾ ശ്രമം നടത്തുന്നതായി വിവരമുണ്ട്​. ഈ സാഹചര്യത്തിൽ കേരള പൊലീസ്​ സേനാംഗങ്ങൾ ജാഗ്രത പാലിക്കണമെന്നും ​സർക്കുലറിൽ പറയുന്നു.  

Tags:    
News Summary - DGP warns police about honey trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.