കോട്ടയം: സമീപകാലത്തുണ്ടായ സംസ്ഥാനത്തെ പൊലീസ് നടപടികളിൽ വീഴ്ച സമ്മതിച്ച് ഡി.ജി.പി മുഹമ്മദ് യാസിൻ. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ് അദ്ദേഹം സ്വയം വിമർശമുന്നയിച്ചത്.
വാഹന പരിശോധന അടക്കമുള്ള കാര്യങ്ങളിലെ വീഴ്ച അവമതിപ്പുണ്ടാക്കുന്നു. മദ്യപിച്ചവരെ ആദ്യം ആശുപത്രിയിലേക്കാണ് കൊണ്ടു പോകേണ്ടതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
പൊലീസിന്റെ മാനസിക സമ്മർദ്ദം കുറക്കാൻ കൗൺസിലിങ് സെൻറർ തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാണ് കേരള പൊലീസെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.