Posted On
date_range Updated On
date_range നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ല; കമൽ സി ചവറക്കെതിരെ രാജ്യദ്രോഹം നിലനിൽക്കില്ല –ഡി.ജി.പി
തിരുവനന്തപുരം: സാമൂഹിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ നദീറിനെ മാവോയിസ്റ്റ് ബന്ധം ആരോപിച് അറസ്റ്റ് ചെയ്തിട്ടിെല്ലന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംശയത്തിെൻറ പേരിലാണ് കസ്റ്റഡിയിലെടുത്തതെന്നും തെളിവില്ലെന്ന് കണ്ടപ്പോൾ വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. നദീറിനെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.
ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കമല്‍ സി. ചവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.