Posted On
date_range Updated On
date_range ദേവികയുടെ മരണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും
വളാഞ്ചേരി: പത്താംക്ലാസ് വിദ്യാർഥിനിയായ ദേവികെയ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ൈക്രം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണിത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ അറിയിച്ചിരുന്നത്. നോട്ട്ബുക്കില്‍ 'ഞാന്‍ പോകുന്നു'എന്നെഴുതിയ ദേവികയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തി.
ജൂൺ ഒന്നിന് വൈകീട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠനത്തിൽ മിടുക്കിയായ ദേവികക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തത് ആശങ്കയുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.