സുരേഷ് ഗോപി

സ്വർണവും ഗർഭവുമല്ല, തെരഞ്ഞെടുപ്പിൽ വികസനം ചർച്ചയാക്കണം - സുരേഷ് ഗോപി

തൃശൂർ: സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല നമ്മുടെ വിഷയമെന്നും ജനങ്ങള്‍ക്ക് വേണ്ടത് വികസന വിഷയങ്ങളാണെന്നും സുരേഷ് ഗോപി. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ പേരില്‍ ചെമ്പ് വിവാദം കൊണ്ടുവന്നിട്ട് എന്തായി എന്നും ചോദിച്ചു. വികസനം മുന്നോട്ടുവച്ച് വോട്ട് തേടണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ.ഡി.എ പുറത്തിറക്കിയ തൃശൂര്‍ കോര്‍പറേഷന്റെ വികസനരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരെയും ഒരുതരത്തിലും പ്രീണിപ്പിക്കേണ്ടെന്നും പ്രീണനമാണ് ജനങ്ങള്‍ ഏറ്റവും വലിയ അഴിമതിയായി കാണുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

ജനങ്ങള്‍ക്ക് വികസന വിഷയങ്ങള്‍ മാത്രമേ വേണ്ടുവെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ പാര്‍ട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു. അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എതിര്‍ സ്ഥാനാര്‍ഥിയുടെ പേര് പോലും താന്‍ പറഞ്ഞിട്ടില്ലെന്നും കെ.മുരളീധരന്‍ തന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ, ഗര്‍ഭ കേസുകള്‍ ചര്‍ച്ച ചെയ്യാന്‍ ഞാനില്ലെന്നും എനിക്ക് വികസന ഫോക്കസ് വിടാന്‍ കഴിയില്ലെന്നും താന്‍ ആരുടെയെങ്കിലും കൈയിൽ നിന്ന് പിരിവെടുത്തോയെന്നും സുരേഷ് ഗോപി ചോദിച്ചു.

Tags:    
News Summary - Development should be discussed in elections, not gold and pregnancy - Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.