.
ബെംഗളൂരു: സി.കെ നാണുവിനെ ജെ.ഡി.എസിൽ നിന്ന് പുറത്താക്കിയെന്ന് എച്ച്.ഡി ദേവഗൗഡ അറിയിച്ചു. ഏക ദേശീയ വൈസ് പ്രസിഡന്‍റായ സി.കെ നാണു സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്നും അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്നും ദേവഗൗഡ വ്യക്തമാക്കി.
നേരത്തേ കർണാടക സംസ്ഥാനാധ്യക്ഷനായ സി.എം ഇബ്രാഹിമിനെ ദേവഗൗഡ പുറത്താക്കിയിരുന്നു. 2024-ൽ പുതുതായി സംസ്ഥാനസമിതികൾ പുനഃസംഘടിപ്പിക്കുമെന്നും എച്ച്.ഡി ദേവഗൗഡ പറഞ്ഞു. തിങ്കളാഴ്ച സി.കെ നാണുവും സി.എം ഇബ്രാഹിമും ചേർന്ന് ബെംഗളുരുവിൽ ജെ.ഡി.എസിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സി.എം ഇബ്രാഹിമും സി.കെ നാണുവും വിളിച്ചുചേര്‍ക്കുന്ന യോഗം പാര്‍ട്ടി വിരുദ്ധമാണെന്നും യോഗത്തിന് ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരമില്ലെന്നും ദേവഗൗഡ പറഞ്ഞു.
സി.എം ഇബ്രാഹിം സി.കെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിർത്തുന്നതെന്നും ദേവഗൗഡ ആരോപിച്ചു. ജെ.ഡി.എസ് ദേശീയ നേതൃത്വം എന്‍.ഡി.എയുടെ ഭാഗമായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. എൻ.ഡി.എയില്‍ ചേര്‍ന്നതിനെതിരെ സി.കെ നാണു, സി.എം ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം, ജെ.ഡി.എസിലെ എൻ.ഡി.എ വിരുദ്ധനീക്കത്തിനൊപ്പം നിൽക്കാതെ ഒളിച്ചുകളി തുടരുകയാണ് കേരളത്തിലെ ജെ.ഡി.എസ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.