കൊല്ലം: ദേവസ്വം ബോർഡ് ഭരണസമിതി കാലാവധി നീട്ടാനുള്ള നീക്കം ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ് എം.എൽ.എ. തെളിവ് നശിപ്പിക്കാൻ സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്.
ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സർക്കാർ സംരക്ഷിക്കുകയാണ്. കാര്യക്ഷമമായ ചോദ്യംചെയ്യൽ നടക്കുന്നില്ല. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നില്ല. അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്.
ഹൈകോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നെങ്കിൽ ഇത് തെളിയിക്കപ്പെടാത്ത കേസായി ഒതുങ്ങുമായിരുന്നു. കാലാവധി നീട്ടുന്നതിന് പകരം ബോർഡ് പിരിച്ചുവിട്ട് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.