ദേവസ്വം ഒാർഡിനൻസ്​: ഗവർണർ സർക്കാറിനോട്​ വിശദീകരണം തേടി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡൻറി​​െൻറയും അംഗങ്ങളുടെയും കാലാവധി രണ്ടു വർഷമായി കുറക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒാർഡിനൻസിൽ ഗവർണർ ജ.പി. സദാശിവം സർക്കാറിനോട്​ വിശദീകരണം തേടി. എന്ത്​ അിടയന്തിര സാഹചര്യമാണ്​ ഇൗ വിഷയത്തിലെന്ന്​ ആരാഞ്ഞ ഗവർണർ തീർഥാടനത്തെ ബാധിക്കി​ല്ലേയെന്നും ചോദിച്ചു​.

അതേസമയം, മുമ്പും ഇത്തരത്തിൽ സർക്കാറുകൾ ഒാർഡിനൻസ്​ ഇറക്കിയിട്ടുണ്ടെന്നും ശബരിമല തീർഥാടന ഒരുക്കങ്ങളെ ഇത്​ ഒരുതരത്തിലും ബാധിക്കില്ലെന്നും സർക്കാർ ഗവർണർക്ക്​ വിദശീകരണം നൽകി. തിങ്കളാഴ്​ചതന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജ്​ഭവനിലെത്തി വിശദീകരണം നൽകുകയായിരുന്നു. 2007ലും 2014ലും ഇപ്രകാരം ബോർഡി​​െൻറ കാലാവധി കുറച്ച തീരുമാനങ്ങളും ദേവസ്വം മന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും ദേവസ്വം മന്ത്രി ആശയവിനിമയം നടത്തിയിരുന്നു. 
നിലവിൽ മൂന്നു വർഷമുണ്ടായിരുന്ന കലാവധിയാണ്​ രണ്ടു വർഷമായി കുറക്കുന്നത്​. നിലവിൽ പ്രസിഡൻറ്​ പ്രയാർ ഗോപാലകൃഷ്​ണൻ, അംഗം അജയ്​ തറയിൽ എന്നിവരുടെ കാലാവധി രണ്ടു​ വർഷം പൂർത്തിയായിരുന്നു. ഒരു വർഷം ബാക്കി നിൽക്കെയാണ്​ ഇവരെ പുറത്താക്കും വിധം ഒാർഡിനൻസ്​ ​െകാണ്ടുവന്നത്​. വെള്ളിയാഴ്​ച ചേർന്ന അടിയന്തര ​മന്ത്രിസഭ യോഗമാണ്​ ഗവർണർക്ക്​ ശിപാർശ നൽകിയത്​.

ശബരിമല തീർഥാടനം പടിവാതിൽക്കൽ നിൽക്കെ ബോർഡിനെ പിരിച്ചുവിടുന്നതിൽ യു.ഡി.എഫും ബി.ജെ.പിയും കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഒാർഡിനൻസിൽ ഒപ്പിടരുതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​​ ചെന്നിത്തല ഗവർണർക്ക്​ കത്തയച്ചിരുന്നു. ബി.ജെ.പി നേതാക്കൾ ഇൗ വിഷയത്തിൽ ഗവർണറെ കാണുകയും ചെയ്​തു. ഗവർണർ ഒാർഡിനൻസിൽ ഒപ്പു ​െവക്കാത്തിനാൽ തിങ്കളാഴ്​ച്ച തലസ്ഥാനത്ത്​ നടന്ന ശബരിമലയുമായി ബന്ധപ്പെട്ട യോഗത്തിൽ പ്രയാർ ഗോപാലകൃഷ്​ണൻ പ​െങ്കടുത്തിരുന്നു. ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ ഉറച്ച നിലപാട്​ എടുത്തതിലുള്ള പ്രതികാരമാണ്​  നടപടിയെന്ന്​ പ്രയാർ ഗോപാലകൃഷ്​ണൻ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇൗ വിഷയത്തിൽ പരസ്യ പ്രതികരണത്തിന്​ തയാറായില്ല. 

Tags:    
News Summary - Devaswam Board Ordinance Governor Returned-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT