സാമ്പത്തിക സംവരണമല്ല നടപ്പാക്കുന്നത്​ -കടകംപള്ളി

തിരുവനന്തപുരം: ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണമല്ല നടപ്പാക്കാൻ പോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എസ്​.എൻ.ഡി.പി പോലുള്ള സംഘടനകളുടെ വിമർശനം എന്തിനാണെന്ന്​ മനസ്സിലാവുന്നില്ല. വെള്ളാപ്പള്ളി നടേശന്‍റെ  പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്നും മന്ത്രി പറഞ്ഞു.

മുന്നാക്ക വിഭാഗത്തിലെ പാവങ്ങൾക്ക്​ 10 ശതമാനം സംവരണം നൽകാനാണ്​ മന്ത്രിസഭ തീരുമാനിച്ചത്​. ഇതിനെ സാമ്പത്തിക സംവരണമായി പറയാൻ കഴിയ​ുമോ ​എന്നും കടകംപള്ളി വാർത്തസമ്മേളനത്തിൽ ചോദിച്ചു.

ഇടതുമുന്നണിയുടെ ​പ്രകടനപത്രികയിൽ വാഗ്​ദാനം ചെയ്​തതാണ്​ മുന്നാക്ക സംവരണം. ഉന്നത ജാതിയിൽപെട്ട പാവപ്പെട്ടവന്​ സംവരണം നടപ്പാക്കണമെന്നാണ്​ സി.പി.എമ്മി​ന്‍റെയും പ്രഖ്യാപിത നിലപാട്​. അതുകൊണ്ട്​ പിന്നാക്ക വിഭാഗങ്ങളുടെ അവസരമൊന്നും നഷ്​ടപ്പെടുന്നില്ലെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചു.


 

Tags:    
News Summary - Devasom Minister kadakampally surendran React Vellappally Reaservation Statement -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.