കോവിഡ് രോഗികളുടെ വിവരങ്ങൾ കണ്ണൂരിലും ചോർന്നു

കണ്ണൂർ: കാസർകോട് ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ടിന് പിന്നാലെ കണ്ണൂ രിൽ നിന്നും സമാന വാർത്ത. കണ്ണൂരിൽ രോഗികളുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങളാണ് ചോർന്നത്.

എസ്.പിയുടെ നിർദേശപ്രകാരം നിർമ്മിച്ച ആപിലൂടെയാണിത് സംഭവിച്ചത്. കണ്ണൂരിലെയും മാഹിയിലെയും കോവിഡ് ബാധിതരുടെയു ം അവരുമായി സമ്പർക്കം പുലർത്തിയ പ്രൈമറി, െസക്കൻഡറി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങലാണ് ആപിലുണ്ടായിരുന്നത്. പൊലീസ് വികസിപ്പിച്ചെടുത്ത ആപ് 22നാണ് പ്രവർത്തനക്ഷമമായത്.

പൊതുജനങ്ങൾക്ക് ലഭ്യമാകാത്ത ഈ ആപിന്‍റെ പാസ് വേഡ് പുറത്തായതിനെ തുടർന്നാണ് വിവരങ്ങൾ ചോർന്നത്. ഇത് വാർത്തയായതോടെ ആപ് ഡിലീറ്റ് ചെയ്തുവെന്നാണ് വിവരം.


സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും വിഷയത്തിൽ സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും ജില്ല കലക്ടർ പ്രതികരിച്ചു.

Tags:    
News Summary - Details of Kovid patients leaked in Kannur-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.