രാവിലെ മുതൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും കടുവയെ കണ്ടത്താനായില്ല

ഇടുക്കി: ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ രാവിലെ മുതൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും കണ്ടെത്തായില്ല. കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനം എന്ന് കോട്ടയം ഡി.എഫ്.ഒ എൻ രാജേഷ്. കടുവയുടെ സാന്നിധ്യം ഉണ്ടെന്നു കരുതുന്ന ഹില്ലാഷ്, അരണക്കൽ എന്നീ മേഖലകളിൽ എല്ലായിടത്തുമായി മൂന്നു കൂടുകൾ സ്ഥാപിക്കും.

കടുവക്കുവേണ്ടിയുള്ള തെരച്ചിൽ തുടർന്നുവെങ്കിലും ഇന്നും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല. കടുവ രാത്രി വരെ ഗ്രാമ്പി പള്ളിക്ക് സമീപം കണ്ട കടുവയെ കണ്ടെത്താൻ ഇന്ന് വ്യപകമായി തെരച്ചിൽ നടത്തി. പല സംഘങ്ങൾ ആയി വനപാലകർ രണ്ടു കിലോ മീറ്റർ ചുറ്റളവിൽ വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കടുവയെ കണ്ടെത്തനായി തേക്കടിയിൽ നിന്നും സ്നിഫർ ഡോഗിനെ എത്തിച്ചു. ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധനയിൽ കടുവ ഹില്ലാഷ്, അരണക്കൽ മേഖലയിലേക്ക് നീങ്ങിയതായി കണ്ടെത്തി.

കടുവക്കായുള്ള തെരച്ചിൽ നാളെയും തുടരുമെന്നും കടുവയെ കണ്ടാൽ മയക്കു വെടി വെക്കാൻ സജ്ജമാണെന്നും കോട്ടയം ഡി.എഫ്.ഒ എൻ. രാജേഷ് പറഞ്ഞു. നിലവിൽ രൂപീകരിച്ചിരിക്കുന്ന പ്രത്യേക സംഘത്തെ ദൗത്യ മേഖലയിൽ നിന്ന് പിൻവലിക്കില്ല.

അതേസമയം കടുവയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി തോട്ടം തൊഴിലാളികൾ രംഗത്തെത്തി. തോട്ടം തൊഴിലാളികൾക്കും സ്കൂൾ കുട്ടികൾക്കും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉണ്ടാകുമെന്ന്‌ കോട്ടയം ഡി.എഫ്.ഒ ഉറപ്പ് നൽകിയതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

Tags:    
News Summary - Despite searching with a drone since morning, the tiger could not be found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.