ഹിന്ദുവിരുദ്ധ പരാമർശം: കെ. ചന്ദ്രശേഖര റാവുവിന് കമീഷൻ നോട്ടീസ്

ഹൈദരാബാദ്: ഹിന്ദുക്കൾക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയ ടി.ആർ.എസ് നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമ ായ കെ. ചന്ദ്രശേഖര റാവുവിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന ്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി.

അച്ചടക്കലംഘനത്തിനെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഏപ്രിൽ 12നകം വിശദീകരണം നൽകണമെന്നാണ് കമീഷൻ നിർദേശം. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് എം. രാമ രാജു നൽകിയ പരാതിയിലാണ് നടപടി. വോട്ട് ലഭിക്കുന്നതിനായി ഹിന്ദുക്കൾക്കെതിരെ ചന്ദ്രശേഖര റാവു അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

മാർച്ച് 17ന് തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അപകീര്‍ത്തികരമായ പരാമർശം നടത്തിയത്.

Tags:    
News Summary - derogatory remarks: Election Commission notice to Telangana CM K Chandrashekhar Rao -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.