ജനാധിപത്യ കശാപ്പ്: 22മുതൽ ഐ.എൻ.എൽ പ്രതി​ഷേധ വാരം

കോഴിക്കോട്: മോദി സർക്കാറി​െൻറ ജനാധിപത്യ കശാപ്പിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാ​െൻറ കാവിവത്കരണ അജണ്ടക്കുമെതിരെ ഡിസംബർ 22 മുതൽ ഐ.എൻ.എൽ പ്രതിഷേധവാരം ആചരിക്കുമെന്ന് പാർട്ടി പ്രസിഡൻറ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അറിയിച്ചു.

പാർലിമെന്റ് അംഗങ്ങളെ നിർദാക്ഷിണ്യം പുറത്താക്കുകയും ചർച്ച കൂടാതെ ബില്ല് പാസാക്കുകയും ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന അവസ്ഥയിലേക്ക് പാർലിമെന്ററി ജനാധിപത്യത്തെ ഹിന്ദുത്വ സർക്കാർ കശാപ്പ് ചെയ്തിരിക്കുകയാണ്. ജനാധിപത്യത്തെ രക്ഷിക്കാൻ മതേതര ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി അണിനിരന്നേ പറ്റൂ. കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘ്പരിവാരത്തിന്റെ ദല്ലാൾപണി ഏറ്റെടുത്തതിന്റെ തെളിവാണ് യൂനിവേഴ്സിറ്റികളെ കാവിവത്കരിക്കാനുള്ള ആസൂത്രിതനീക്കം. സംസ്ഥാനത്ത് ഹിന്ദുത്വ ഫാഷിസത്തിന്റെ വിത്ത് പാകാനുള്ള കൊണ്ടുപിടിച്ച നീക്കത്തിനെതിരെയും മതേതരശക്തികൾ ഒന്നിക്കേണ്ടതുണ്ട്.

മണ്ഡലം തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഗമങ്ങളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും നടത്താൻ ഐ.എൻ.എല്ലും പോഷക ഘടകങ്ങളും പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു. ഈ മാസം 30ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ കൂടുതൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Democratic slaughter: INL protest weeks from 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.