Posted On
date_range Updated On
date_range 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് 12 വർഷം തടവ്
പെരിന്തൽമണ്ണ: 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 12 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. പോരൂർ ചാത്തങ്ങോട്ടുപുറം പാലക്കോട് ചേരിപ്പറമ്പിലെ മുത്താട്ട് ബാബുരാജിനെയാണ് (44) പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്.
പിഴസംഖ്യ ഇരയായ കുട്ടിക്ക് നൽകണം. 2019 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കേസിൽ 21 സാക്ഷികളെയും ശാസ്ത്രീയ തെളിവുകളടക്കം 24 രേഖകളും നാലു വസ്ത്രങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി.
വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച കേസാണ്. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.പി. സപ്ന ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.