ബ്യൂട്ടി പാർലർ വെടി​െവപ്പ്​ കേസ്​: ഒളിവിലായിരുന്ന പ്രതി പിടിയിൽ

നെടു​മ്പാശ്ശേരി: കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ്​ കേസിൽ വിദേശത്ത്​ ഒളിവിലായിരുന്ന പ്രതി മുംബൈയിൽ പിടിയിൽ. കാസർകോ‍ട്​ ഉപ്പള സ്വദേശി യൂസഫ്​ സിയ എന്ന ജിയയാണ്​ തീവ്രവാദ വിരുദ്ധ സ്ക്വാഡി​െൻറ (എ.ടി.എസ്) പിടിയിലായത്. നടിയും സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയുമായ ലീന മരിയ പോളി​െൻറ ബ്യൂട്ടി പാർലറിൽ വെടിവെപ്പ്​ നടത്താനും ഭീഷണിപ്പെടുത്തി പണം തട്ടാനും രവി പൂജാരിക്ക്​ ക്വ​ട്ടേഷൻ നൽകിയത്​ സിയയാ​ണ്​. വെടിവെപ്പിന്​ ആളെ ഏ‌ർപ്പാടാക്കിയതും ഇയാൾ ഇടപെട്ടാണ്.

അധോലോക കുറ്റവാളി രവി പൂജാരിക്കും വെടിയുതിർത്ത കൊച്ചി സംഘത്തിനും ഇടയിലെ കണ്ണി ഇയാളായിരുന്നു. അടുത്തിടെ വ്യാജ പാസ്പോർട്ടിൽ വിദേശത്തുനിന്ന് മുംബൈയിൽ എത്തിയ ഇയാൾ മടങ്ങിപ്പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഇയാൾക്കെതിരെ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു.

ഏഴാം പ്രതിയാണ് സിയ. ദുബൈ കേന്ദ്രീകരിച്ച്​ കേരളത്തിലേക്ക്​ സ്വർണക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന കാസർകോട് സംഘത്തി​െൻറ തലവനാണ്​ ഇയാളെന്നാണ്​ എ.ടി.എസിന്​ ലഭിച്ച വിവരം. നാല്​ കൊലക്കേസിലും ഇയാൾക്ക്​ പങ്കാളിത്തമുണ്ടെന്ന്​ വിവരം ലഭിച്ചിട്ടുണ്ട്​. മുഖ്യപ്രതി രവി പൂജാരിയെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിൽനിന്ന്​ ഇൻറർപോളി​െൻറ സഹായത്തോടെ അറസ്​റ്റ്​ ചെയ്ത ശേഷമാണ്​ സംഭവവുമായി ബന്ധപ്പെട്ട്​ യൂസഫ് സിയയുടെ പങ്കാളിത്തം പുറത്തുവന്നത്​.

Tags:    
News Summary - Defendant arrested in Beauty parlor shooting case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.